തെങ്കര: തത്തേങ്ങലം,കരിമ്പന്‍കുന്ന്,മേലാമുറി അടക്കമുള്ള പ്രദേ ശത്ത് പുലി ശല്ല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ പുലിയെ പിടി കൂടുന്നതിന് കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ വേഗത്തി ലാക്കണമെന്ന് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി സെക്രട്ടറി ഭരത്,പ്രസിഡന്റ് ആബിദ് കൈതച്ചിറ,ട്രഷറര്‍ ഷനൂബ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മാസങ്ങളായി പുലി ഭീതിയിലാണ് തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങള്‍.ഇക്കഴിഞ്ഞ ഞായറാഴ്ച കല്‍ക്കടിയില്‍ പുലിയെ നാട്ടുകാര്‍ കണ്ടിരുന്നു.പുലിയെ പിടികൂ ടാന്‍ ഇന്ന് കൂട് സ്ഥാപിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്.