കോട്ടോപ്പാടം:സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമാ യ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.സി. സി കേഡറ്റുകള്‍ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ പ്രധാന മന്ത്രിക്ക് കത്തുകളയച്ചു.’അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാ നികള്‍’,’2047ലെ ഇന്ത്യ എന്റെ കാഴ്ചപ്പാടില്‍’എന്നീ വിഷയങ്ങളെ അധികരിച്ചാണ് ദേശസ്‌നേഹ സന്ദേശമുയര്‍ത്തി എന്‍.സി. സി ട്രൂപ്പിലെ മുഴുവന്‍ അംഗങ്ങളും പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുക ളയച്ചത്.ട്രൂപ്പ് ലീഡര്‍ സുജില്‍ കൃഷ്ണനില്‍ നിന്ന് കത്തുകള്‍ ഏറ്റുവാ ങ്ങി മണ്ണാര്‍ക്കാട്‌സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ എ.വി. അജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എ.രമണി അധ്യ ക്ഷയായി.ഹവില്‍ദാര്‍ മേജര്‍ അഖിലേഷ് സിംഗ് മുഖ്യ പ്രഭാഷണം നടത്തി.എന്‍.സി.സി അസോഷ്യേറ്റ് ഓഫീസര്‍ സുധീഷ് ഗുപ്ത,എസ്. ആര്‍.ജി കണ്‍വീനര്‍ സി.കെ.ജയശ്രീ,ഹരീഷ്മ ദാസ്,പി.ഗിരീഷ്,ഹമീദ് കൊമ്പത്ത് പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!