കൊച്ചി: തൃക്കാക്കര എംഎല്‍എ പി ടി തോമസ് (71) അന്തരിച്ചു. രോ ഗബാധിതനായി ചികിത്സയിലായിരുന്നു.നാലുതവണ എംഎല്‍എ യും ഒരു തവണ എംപിയുമായി.കെപിസിസി വര്‍ക്കിങ് പ്രസിഡ ന്റായിരുന്നു.ഭാര്യ ഉമ തോമസ്,മക്കള്‍: വിഷ്ണു തോമസ്,വിവേക് തോമസ്.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോ മസിന്റേയും അന്നമ്മയുടേയുമ മകനായി 1950 ഡിസംബര്‍ 12ന് ജനി ച്ചു.തൊടുപുഴ ന്യൂമാന്‍ കോളേജ്,തിരുവനന്തപും മാര്‍ ഇവാനിയോ സ് കോളേജ്,എറണാകുളം മഹാരാജാസ് കോളേജ്,എറണാകുളം ഗവ.ലോ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ എസ് യുവിലൂടെയാണ് പി ടി തോമസ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്.കെ എസ് യു ഇടുക്കി ജില്ലാ പ്രസി ഡന്റ്,സംസ്ഥാന ജനറല്‍ സെക്രട്ടറി,സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.2007ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായി.
കെപിസിസി നിര്‍വാഹക സമിതി അംഗം,എഐസിസി അംഗം ,യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍,കെ എസ് യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍്,ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ് കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാ ന്‍,കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
1991,2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നി ന്നും 2016ലും 2021ലും തൃക്കാക്കരയില്‍ നിന്നും ജയിച്ചു.2099ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ച് എംപിയായി.1996,2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ പി ജെ ജോസ ഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി ടി തോമസ്.ഗാഡ്ഗില്‍ റി പ്പോര്‍ട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം ഉറച്ചു നിന്നു.എഡിബിയും പ്രത്യ യശാസ്ത്രങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ