പൂക്കോട്ടുകാവ്: കാട്ടുകുളം എകെഎന്‍എം മെമോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സൗഹൃദ ക്ലബ്ബിനായി ദുരന്തനിവാരണത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍ കി. ദുരന്ത നിവാരണത്തെ കുറിച്ചും പ്രഥമ ശുശ്രൂഷ സംബന്ധിച്ചും മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് സീനിയര്‍ ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസര്‍ ബെന്നി കെ ആന്‍ഡ്രൂസ്,ഫയര്‍ അന്റ് റെസ്‌ക്യു ഓഫീ സര്‍ കൃഷ്ണദാസ്,സന്ദീപ് എന്നിവര്‍ ക്ലാസ്സെടുത്തു.പ്രകൃതി ദുരന്തങ്ങ ളുണ്ടാകുമ്പോഴും പെട്ടെന്നുണ്ടാകുന്ന തീപിടുത്തത്തേയും പ്രതിരോ ധിക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ക്ലാസ്സില്‍ നല്‍കി. പ്രിന്‍സിപ്പല്‍ കെപി രാജേഷ്,സൗഹൃദ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഷീന പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നല്ല പാഠം കോ ഓഡിനേറ്റര്‍ സുധീര്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!