അനല്ലൂര്‍: വയനാട്ടില്‍ പത്തുവയസുകാരി ക്ലാസ്മുറിയില്‍ നിന്നും പാമ്പു കടിയേറ്റ് മരിക്കാനിടയായ സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സുര ക്ഷാ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്‍.പി,യു.പി,ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയ ങ്ങളിലാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കുക, ചുറ്റുമതിലുകളിലും മറ്റും ഉള്ള മാളങ്ങള്‍ അടക്കുക എന്നീ പ്രവര്‍ത്തികളാണ് നടക്കുന്നത്. പ്രവത്തിക്ക് ആവ ശ്യമായ തൊഴിലാളികളെ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കി രണ്ട് ദിവസ മായാണ് വിദ്യാലയങ്ങളില്‍ സുരക്ഷാപ്രവര്‍ത്തികള്‍ നടത്തുന്നത്. വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഗ്രാമപഞ്ചായ ത്തിന്റെ കൂടി ബാധ്യതയാണെന്ന് മനസ്സിലാക്കി മറ്റു പഞ്ചായ ത്തുകള്‍ക്ക് കൂടി മാതൃകയാവുകയാണ് ഇത്തരം പ്രവര്‍ത്തികള്‍. പദ്ധതിയുടെ ഉദ്ഘാടനം കാട്ടുകുളം എ.എല്‍.പി സ്‌കൂളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീനത്ത്, പ്രധാനാധ്യാപിക കെ.സി ഉഷ, പി.മുസ്തഫ, കെ.പി യഹിയ, അബ്ദു റസാഖ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ പ്രവര്‍ത്തികള്‍ മനേജ്‌മെന്റ് കമ്മിറ്റി കള്‍ അടിയന്തരമായി നടത്തണമെന്നും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ ആവശ്യപ്പെട്ടു.