കുമരംപുത്തൂര്‍:ദുബൈ കെഎംസിസി കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സഹായത്തോടെ പള്ളിക്കുന്ന് ജിഎല്‍പി സ്‌കൂളില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി അഡ്വ.എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ചു.ഹുസൈന്‍ കോളശ്ശേരി,മുഹമ്മദാലി അന്‍ സാരി മാസ്റ്റര്‍,കെജെ തോമസ് മാസ്റ്റര്‍,വാര്‍ഡ് മെമ്പര്‍ അര്‍സല്‍ എരേ രത്ത്,എസ്എംസി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍,കെഎംസിസി പ്രതി നിധികളായ അബൂബക്കര്‍,കെകെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ വിജയകുമാര്‍ സ്വാഗതവും പിടി എ പ്രസിഡന്റ് മുഹമ്മദലി മണ്ണരോട്ടില്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ ഥികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി അരലക്ഷത്തോളം രൂപ ചെലവിട്ടാണ് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!