അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു.പി ടി എ പ്രസിഡണ്ട് ഒ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു.ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥി കളെയും പേപ്പര്‍ പേന, കുടകള്‍ എന്നിവയുടെ നിര്‍മ്മാണ വിതര ണത്തിലൂടെ സ്വന്തം നിലയില്‍ ഉപജീവനം കണ്ടെത്തി വരുന്ന ഭിന്ന ശേഷിനേരിടുന്ന തെക്കന്‍ ഷൗക്കത്ത് എന്നിവരേയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് ഹനീഫ, അധ്യാപകരായ എം.ഷീന, എ.കബീര്‍, എസ് ഉണ്ണികൃഷ്ണന്‍, പി. ദിലീപ്, സക്കീന കെ ടി, സി. സിദ്ദിഖ്, അഷ്’റഫ്, കെ. യൂനസ് സലീം, റിസോഴ്‌സ് അധ്യാപിക പി.ദിവ്യ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!