കുമരംപുത്തൂര്‍: പയ്യനെടം സ്‌കൂള്‍ ടാലന്റ് ലാബിന്റെ നേതൃത്വ ത്തില്‍ പയ്യനെടം ജി.എല്‍ പി.സ്‌കൂളില്‍ നാടന്‍ പാട്ട് ശില്പ്പശാല സംഘടിപ്പിച്ചു. നാടന്‍പാട്ടുകളുടെ ആവിര്‍ഭാവം, ജീവിതവുമായുള്ള ബന്ധം, നാടന്‍ പാട്ടുകളിലെ മതസൗഹാര്‍ദ്ദം, ഈണം, താളം എന്നി വയെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് നാടന്‍പാട്ട് ശില്‍പശാല സംഘടിപ്പിച്ചത്.വജ്രജൂബിലി ഫെലോഷിപ്പ് ജേതാവ് കലാമണ്ഡലം അനീഷ് ക്ലാസ് നയിച്ചു. നാടന്‍ പാട്ടുകള്‍ക്ക് മറ്റ് കലാരൂപങ്ങളുമായുള്ള ബന്ധം, നാടന്‍ പാട്ടുകളുടെ സ്വീകാര്യത, പഠന സാധ്യതകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് സോ ദാഹരണം നടത്തിയ ക്ലാസ് കുട്ടികള്‍ക്ക് പുതുമയുള്ള അനുഭവ മായി. പ്രധാന അധ്യാപിക എം.പത്മിനി അധ്യക്ഷയായി. പി.ടി.എ. പ്രസിഡന്റ് കെ.സുകുമാരന്‍, മദര്‍ പി.ടി.എ.പ്രസിഡന്റ് സജിത കൃഷ്ണകുമാര്‍, പി.ടി.എ.വൈസ്. പ്രസിഡന്റ്.കെ.സുരേഷ് കുമാര്‍, അധ്യാപകരായ സി.സജീവ്പികുമാര്‍, വി.പി.ഹംസക്കുട്ടി, കെ. സ്വാനി, പി.എ.കദീജ ബീവി എന്നിവര്‍ സംസാരിച്ചു. വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാമണ്ഡലം അനീഷിനെ ചടങ്ങില്‍ വച്ച് ആദരിച്ചു.പി.ഡി.സരള ദേവി, കെ.എം.സൗമ്യ, നിഷ മോള്‍, വി.ആര്‍.കവിത, കെ.ബിന്ദു മോള്‍, പ്രീത,ശ്രീജ, കെ.എസ്.സന്ധ്യ, ഓമന എന്നിവര്‍ സംബന്ധിച്ചു.