മണ്ണാര്‍ക്കാട്: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ വൈ ദ്യരംഗത്തു പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യാജ ചികിത്സാ സ്ഥാപനങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള കര്‍ശന നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന് ആ യുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും ശാസ്ത്ര സെമിനാ റും നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ്ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപ ത്രി കൂടുതല്‍ സൗകര്യത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്ര വര്‍ത്തിപ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.ഡോ.ഇ ബാസിം,ഡോ. അസ്മാബി,ഡോ.ശ്രീഹരി,ഡോ.ചാള്‍സ്,ഡോ.രമ്യരാജേഷ് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍: ഡോ.ശ്രീഹരി (പ്രസിഡന്റ്), ഡോ രമ്യാ രാജേഷ് (സെക്രട്ടറി)