അഗളി: ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരള മാണെന്ന് പട്ടികജാതിപട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആദി വാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുറുംബ പഞ്ചായ ത്ത് സമിതിയുടെ കീഴില്‍ ആരംഭിക്കുന്ന ഉപജീവന സംരംഭമായ ക യര്‍ ആന്റ് ക്രാഫ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി.ദാരിദ്ര്യത്തിന്റെ നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്- 0.71 ശതമാനം. ഇതും കുറയ്ക്കുന്നതിന്റെ ഭാഗമായാ ണ് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പരിപാടികളുമായി സര്‍ ക്കാര്‍ മുന്നോട്ടു പോകുന്നത്.കുടുംബശ്രീ മിഷനിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഒരുപരിധി വരെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പോഷ കാഹാരക്കുറവുമൂലം സമൂഹത്തില്‍ ആരും ദുരിതമനുഭവിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികള്‍ അവനവ നു വേണ്ടിയാണെന്ന പൂര്‍ണ ബോധമുണ്ടാകണമെന്നും പിന്നാക്കം പോകാതിരിക്കാന്‍ അട്ടപ്പാടി മേഖലയിലുള്ളവര്‍ സ്വയം തീരുമാന മെടുക്കണം.അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. എന്നിട്ടും പിന്നാക്കാവസ്ഥ മാ റാത്തത് എന്തുകൊണ്ടാണെന്ന് മേഖലയിലെ യുവതി യുവാക്കള്‍ അടക്കമുള്ളവര്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സമൂഹ അടു ക്കള, സിവില്‍ സപ്ലൈസ്, എന്നിവയിലൂടെ അട്ടപ്പാടിയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തു വരുന്നു. ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം തികയുന്നതു മുതല്‍ കുട്ടിക്ക് ഒരു വയസ് ആകുന്നതു വരെ 2000 രൂപ വീതം നല്‍കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉച്ചക്കഞ്ഞി പദ്ധ തി നടപ്പാക്കുന്നുണ്ട്. എം.ആര്‍.എസ്, പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പഠിക്കുന്നവര്‍ക്ക് ഭക്ഷണ വിതരണവും നടപ്പാക്കു ന്നുണ്ട്. മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം നമുക്കു തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇടപെടല്‍ ശേഷി ഓരോരുത്തരും വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ പദ്ധതികളിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, ഭൗതികശേഷി എന്നിവ മെച്ചപ്പെടുത്താന്‍ മേഖലയിലുള്ളവര്‍ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസി മഹിളാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ചെറു ധാന്യങ്ങള്‍, കാര്‍ഷിക, കരകൗശല ഉത്പന്നങ്ങള്‍, തടിയേതര വനവിഭവങ്ങള്‍ എന്നിവ ഹില്‍വാല്യു എന്ന ബ്രാന്റില്‍ വിപണിയി ല്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉപ ജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നത്.മുക്കാലിയില്‍ നടന്ന പരിപാ ടിയില്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാ ര്‍ അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരു തി മുരുകന്‍, അഗളി, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ അംബിക ലക്ഷ്മണന്‍, പി.രാമമൂര്‍ത്തി, വിവിധ പഞ്ചായത്ത് സമിതി അംഗങ്ങള്‍, ഊര് മൂപ്പന്‍ ഹരിദാസ്, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ പി.സെയ്തലവി, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!