അലനല്ലൂര്‍ : രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ച് വരുന്ന സാ ഹചര്യത്തില്‍ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ചെറുത്ത് നില്‍പി ന്റെ പുതിയ രീതി അവലംബിക്കാന്‍ സാധിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. മികച്ച ഭൗതിക വിദ്യാഭ്യാസം പകര്‍ന്ന് നല്‍കുന്ന തോടൊപ്പം ധാര്‍മ്മിക അവബോധം സന്നിവേശിപ്പിക്കുവാനും നാം കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തണം.വിവിധ വിഷയങ്ങളില്‍ അവഗാ ഹമുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നു സമ്മേളനം കൂട്ടിച്ചേര്‍ത്തു.അറബി ഭാഷയുടെ ആഗോളതലത്തിലെ പ്രസക്തി മനസ്സിലാക്കി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ അറബി ഭാഷാ പഠനത്തിന് കൂടുല്‍അവസര മൊരുക്ക ണമെന്നും ഉദ്ഘാടന സമ്മേളനം കൂട്ടിച്ചേര്‍ത്തു.
യൂണിയന്‍ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് നിര്‍വഹിച്ചു. വി. ഷൗക്കത്തലി അന്‍ സാരി അധ്യക്ഷത വഹിച്ചു. വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ ഇരി ങ്ങല്‍തൊടി, ഡയറക്ടര്‍ റഷീദ് കൊടക്കാട്ട്, കോളേജ് വൈസ് പ്രിന്‍ സിപ്പാള്‍ റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ഹമീദ് ഇരിങ്ങല്‍തൊടി, എടത്തനാട്ടുകര മണ്ഡലം പ്രസി ഡന്റ് ഹംസ മാടശ്ശേരി, അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, യൂണിയന്‍ ചെയര്‍മാന്‍ അനൂസ് മഞ്ചേരി, സെക്രട്ടറി കെ.പി മുഹമ്മദ് ഫാരിസ്, ട്രഷറര്‍ ഹാഫിസ് തിരുവനന്തപുരം, അബ്ദുല്‍ സലാം മാസ്റ്റര്‍, അബ്ദുള്ള അല്‍ ഹികമി, മുഹമ്മദ് ഷഫീഖ് അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.