മണ്ണാര്‍ക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക,പരിസ്ഥിതി ലോല പ്രദേശങ്ങല്‍ നിന്നും കൃഷിയിടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോ സിയേഷന്റെ (കിഫ) നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് കര്‍ഷക റാലി യും പ്രതിരോധ സദസ്സും നടത്തി.കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴു കയില്‍,അഡ്വ.ബേബി പൂവത്തിങ്കല്‍,അഡ്വ. ജോണി കെ.ജോര്‍ജ്, പ്രവീണ്‍ ജോര്‍ജ്, അഡ്വ. ജോസ് ചെരുവില്‍, അബ്ബാസ് ഒഴുവന്‍ചിറ, സജി ജോസഫ്, രമേശ് ചേവകുളം, വികാസ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ പേരില്‍ കൃഷിഭൂമികള്‍ അടക്കം ഉള്‍പ്പെടുത്തി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് മണ്ണാര്‍ക്കാടും സമരം നടത്തിയത്.