തെങ്കര: തത്തേങ്ങലത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍.ഞായറാഴ്ച വൈകീട്ട്ഏഴുമണിയോടെ ചേറുംകുളം തത്തേങ്ങലം പാതയില്‍ കല്‍ക്കടി ഭാഗത്ത് വനംവകുപ്പിന്റെ ജണ്ടയ്ക്ക് മുകളില്‍ പുലി നി ല്‍ക്കുന്നതാ യാണ് നാട്ടുകാര്‍ കണ്ടത്.ബഹളം വെച്ചതോടെ സമീപ ത്തെ പൊന്ത ക്കാടിലേക്ക് പുലി മറഞ്ഞേ്രത. ഉടന്‍ വനംവകുപ്പിനെ വിവരം അറി യിച്ചു.ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനി ടെ പുലി കാട്ടിലേക്ക് മറയുകയായിരുന്നു.
വീണ്ടും രാത്രിയില്‍ പുലിയെത്തിയതോടെ തത്തേങ്ങലം ഗ്രാമത്തി ന്റെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്.കഴിഞ്ഞ നാലു മാസത്തോളമായി പ്രദേശത്ത് പുലിയുടെ സാന്നി ദ്ധ്യമുള്ളതായാണ് നാട്ടുകാര്‍ പറയു ന്നത്.ഇത്രയും നാളുകള്‍ക്കിടയി ല്‍ രാപ്പകല്‍ ഭേദമന്യേ പലയിടങ്ങ ളിലായി നാട്ടുകാര്‍ പുലിയെ ക ണ്ടിട്ടുണ്ട്.നാലു മാസം മുമ്പ് കല്‍ക്ക ടി ഭാഗത്ത് പുലിയിറങ്ങി ആടി നെ പിടി കൂടുകയും ഇതേ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപി ച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യ ങ്ങള്‍ പതിയുകയും ചെയ്തിരുന്നു. എന്നാല്‍ കെണി സ്ഥാപിക്കുന്ന തിനോ മറ്റോ വനംവകുപ്പിന്റെ ഭാ ഗത്ത് നിന്നും നടപടിയുണ്ടായില്ല. ആടുകളേയും വളര്‍ത്തുനായ്ക്ക ളേയും വേട്ടയാടി പുലി നാട്ടില്‍ വിഹരിക്കുമ്പോഴും വന്യജീവിയെ പിടികൂടി ജനങ്ങള്‍ക്ക് സൈ ര്യജീവിതം ഉറപ്പാക്കാനുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടാകാത്തത് ജനരോഷമിളക്കി വിടുകയാണ്.
തെങ്കര പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടാന പുലി ഉള്‍ പ്പടെയുള്ള വന്യജീവി ശല്ല്യത്തിന് പരിഹാരം കാണണമെന്ന് മാസ ങ്ങളായി ഗ്രാമവാസികള്‍ മുറവിളി കൂട്ടുന്നുണ്ട്.നാട്ടുകാരും ജനപ്രതി നിധികളും നിവേദനങ്ങളും നല്‍കിയിരുന്നു.ഏറ്റവും ഒടുവില്‍ ജന കീയ കമ്മിറ്റി കഴഞ്ഞ ദിവസം ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി യിരുന്നു.എത്രയും വേഗം പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടി കൂടുന്നതിന് വനംവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ആവശ്യപ്പെട്ടു.