അലനല്ലൂര്‍: പിലാച്ചോല കോട്ടമലയില്‍ ക്വാറി,ക്രഷര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു ക്വാറി വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ കണ്‍വന്‍ഷന്‍ നടത്തി.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബഷീര്‍പടുകു ണ്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷന്‍ കെ. ഹംസ, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്തം ഗം പി. ഷാനവാസ്, പഞ്ചായത്തംഗങ്ങളായ പി. രഞ്ജിത്ത്, നൈസി ബെന്നി, ഉപ്പുകുളം സെന്റ് വില്യംസ് ചര്‍ച്ച് വികാരി ജോയ്‌സണ്‍ ആക്കപ്പറമ്പില്‍, നൗഫല്‍ തങ്ങള്‍, റഷീദ് ആലായന്‍, കെ. വിനോദ് കുമാര്‍, കെ. രവികുമാര്‍, ടി.കെ. ഷംസുദ്ദീന്‍, എം. ജയകൃഷ്ണന്‍, ഷാജ ഹാന്‍ ഉമ്മരത്ത്, കെ,ടി.ഹംസപ്പ, കൊടക്കാടന്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!