മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11266 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 4 ആരോഗ്യ പ്രവര്‍ത്തകരും 9 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ളവരില്‍ 927 പേര്‍ ഒന്നാം ഡോസും 1442 പേര്‍ രണ്ടാം ഡോസുമടക്കം 8369 പേരും, 45 വയസ്സിനും 60നും ഇടയിലുള്ളവരില്‍ 175 പേര്‍ ഒന്നാം ഡോസും 1947 പേര്‍ രണ്ടാം ഡോസുമടക്കം 2122 പേ രും, 60 വയസിനു മുകളിലുള്ളവരില്‍ 74 പേര്‍ ഒന്നാം ഡോസും 688 പേര്‍ രണ്ടാം ഡോസുമടക്കം 762 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.
ഇന്ന് ആകെ 1421 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്: ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ രണ്ടാം ഡോസും, 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 15 പേര്‍ ഒന്നാം ഡോസും 1138 പേര്‍ രണ്ടാം ഡോസുമടക്കം 1153 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും 192 പേര്‍ രണ്ടാം ഡോസുമടക്കം 194 പേരും, അറുപതു വയസ്സിനു മുകളിലുള്ള ഒരാള്‍ ഒന്നാം ഡോസും 72 പേര്‍ രണ്ടാം ഡോസുമാണ് ഇന്നേ ദിവസം കുത്തിവെപ്പെടുത്തത്.
ഇതു കൂടാതെ 9 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 5 പേര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡഡോസുമാണ് കുത്തിവെപ്പെടുത്തിരിക്കുന്നത്. ആ ര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതക ളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു