അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡ ലം ഡെലിഗേറ്റ് സമ്മിറ്റ് മിഷന്‍ 2020 പ്രഖ്യാപന സമ്മേളനം സമാപി ച്ചു. പ്രമുഖ പണ്ഡിതന്‍ കെ. കെ ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. 2020 പ്രഖ്യാപനം മണ്ഡലം സെക്രട്ടറി എം.കെ സുധീര്‍ ഉമ്മര്‍ നിര്‍വ്വ ഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ജലീല്‍ അധ്യക്ഷ ത വഹിച്ചു.മിഷന്‍ 2020 ന്റെ ഭാഗമായി മണ്ഡലത്തില്‍ പെണ്‍കുട്ടിക ള്‍ക്ക് അറബിക് കോളേജ്, പൊതുസമ്മേളനങ്ങള്‍, വിജ്ഞാന വേദി കള്‍, വനിത സംഗമങ്ങള്‍, വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍, ഇഖ്‌റഅ മോറല്‍ സ്‌കൂള്‍, ഫാമിലി മീറ്റ്, സ്‌നേഹസ്പര്‍ശം റിലീഫ് പദ്ധതി, തര്‍ ബിയ ക്യാമ്പുകള്‍, ഒരുമ കുടുംബ സംഗമങ്ങള്‍, പ്രബോധക സംഗമ ങ്ങള്‍, കൗതുകക്കൂട്ടം ബാല സമ്മേളനങ്ങള്‍, നേതൃസംഗമങ്ങള്‍, ഈദ് കിസ് വ, ദിശ വിദ്യാര്‍ത്ഥി സംഗമങ്ങള്‍,സി. ആര്‍. ഇ തുടര്‍ മതപഠനപദ്ധതി, ഖുര്‍ആന്‍ ഹദീഥ് ലേര്‍ണിംഗ് സ്‌കൂളുകള്‍, ടീന്‍സ് ടൈം, അന്നൗറ റസിഡന്‍ഷ്യല്‍ ക്യാമ്പ്, റമളാന്‍ വിജ്ഞാന വേദി കള്‍, എല്‍.സി.ഡി പ്രദര്‍ശനങ്ങള്‍ തുടങ്ങി വ്യത്യസ്ത പദ്ധതികള്‍ നടപ്പാക്കും. മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, ട്രഷറര്‍ പി.ഹനീഫ, സി. മൂസ സ്വലാഹി, ഷരീഫ് കാര, ഫിറോസ് ഖാന്‍ സ്വലാഹി, കൊണ്ടു പറമ്പില്‍ സുല്‍ഫീക്കര്‍, പി.കെ റിഷാദ് പൂക്കാടഞ്ചേരി, കെ. ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, അബ്ദുല്‍ അസീസ് സ്വലാഹി, ഷാനിബ്കാര, കെ.പി റഹ്മത്തുള്ള, സി.പി ഷരീഫ്, പി. ഹുസൈന്‍, അബ്ദുള്ള കരിഷ്മ, ജഅഫര്‍ തടിയംപറമ്പ്, അബ്ദുല്‍ അലി കൊടിയംകുന്ന്, കെ.ഷമീമുദ്ദീന്‍, ഇ.അസ്ലം പാലക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.