മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 9701 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 9 ആരോഗ്യ പ്രവര്‍ത്തകരും 5 മു ന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 859 പേര്‍ ഒന്നാം ഡോസും 6541 പേര്‍ രണ്ടാം ഡോ സുമടക്കം 7400 പേരും, 45 വയസ്സിനും 60 നും ഇടയിലുള്ളവരില്‍ 166 പേര്‍ ഒന്നാം ഡോസും 1468 പേര്‍ രണ്ടാം ഡോസുമടക്കം 1634 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 54 പേര്‍ ഒന്നാം ഡോസും 599 പേര്‍ രണ്ടാം ഡോസുമടക്കം 653 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടു ത്തിട്ടുണ്ട്.

ആകെ 33 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 25 പേരും, 45 മുതല്‍ 60 വയസ്സുള്ളവരില്‍ 4 പേരും 60 വയസ്സിനു മുകളിലുള്ളവരി ല്‍ 3 പേരും വീതം രണ്ടാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തിട്ടുണ്ട്.

ഇതു കൂടാതെ 5 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 3 പേര്‍ ഒന്നാം ഡോസും 2 പേ ര്‍ രണ്ടാം ഡോസും ഉള്‍പ്പെടും.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!