മണ്ണാര്‍ക്കാട് :നഗരസഭ കൗണ്‍സിലറെ അജ്ഞാതര്‍ മര്‍ദിച്ചതായി പ രാതി.പെരിഞ്ചോളം വാര്‍ഡ് മെമ്പര്‍ സമീര്‍ വേളക്കാടനാണ് മര്‍ദന മേറ്റത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം.സഹപ്രവര്‍ത്തകനായ ന ഗരസഭ അംഗം ഷഫീക് റഹ്മാന് സുഖമില്ലെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും രണ്ടുപേര്‍ ചേര്‍ന്ന് സമീര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് വി ളിച്ചുകൊണ്ടുപോയത്.വഴിയില്‍ കാത്തുനിന്ന മറ്റു രണ്ടുപേരും ചേര്‍ന്ന് വഴിയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു.ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതായും പറയുന്നു.സമീറിനെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.മര്‍ദിച്ചവരെ കണ്ടാല്‍ തിരിച്ചറി യാന്‍ കഴിയുമെന്ന് ഷമീര്‍ പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മണ്ണാ ര്‍ക്കാട് പൊലീസ് അറിയിച്ചു.