അലനല്ലൂര്‍: മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ലിന്റെ നേതൃത്വ ത്തില്‍ 9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മോട്ടി വേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രഗത്ഭ വിദ്യാഭ്യാസ ട്രെയ്‌നര്‍ ഉമ്മര്‍ മാസ്റ്റര്‍ കരുവാരകുണ്ട് ക്ലാസെടുത്തു. പരീക്ഷയെ എങ്ങനെ നേരി ടാം, അഭിരുചികളെ എങ്ങനെ വികസിപ്പിക്കാം, തുടര്‍ പഠന സാധ്യ തകള്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ക്ലാസില്‍ ഊന്നല്‍ നല്‍കിയ ത്.എന്‍. അബ്ബാസലി മാസ്റ്റര്‍, സി. പി. സിദ്ധീഖ് മാസ്റ്റര്‍, പി. യൂസുഫ്, മുഹമ്മദ് നാസിം മാസ്റ്റര്‍, കെ. അസീസ് മാസ്റ്റര്‍, ഷാനവാസ് തയ്യില്‍, സുല്‍ഫീക്കര്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!