അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കാ യി നടത്തിയ ഉണര്‍വ്വ് -2021 അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുളളത്ത് ഉദ്ഘാടനം ചെയ്തു.കുട്ടിക ളുടെ സര്‍ഗാത്മമകമായ വളര്‍ച്ചക്കുവേണ്ടി ക്രിയാത്മമകായ പദ്ധ തികള്‍ ആണ് അലനല്ലൂര്‍ പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷത്തി ല്‍ ഏറ്റെടുത്തിട്ടുളളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈ സ് പ്രസിഡന്റ് ഹംസ കള്ളിവളപ്പില്‍ അധ്യക്ഷനായി.പ്രകൃതി സ് നേഹം കുട്ടികളില്‍ വളര്‍ത്തുന്നതിനായി വളരെ പാവപ്പെട്ട ബാല സഭ കുട്ടികള്‍ക്കായി നാടറിയാന്‍ വയനാടിനെ അറിയാന്‍ എന്ന പേരില്‍ പഠനയാത്ര സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി നാസര്‍ വ്യക്തത്വ വികസന ബോധവല്‍ക്കരണ ക്‌ളാസ് എടുത്തു.കമ്മൂണിറ്റി കൗണ്‍ സിലര്‍ ശില്‍പ കൗണ്‍സലിംഗ് ക്‌ളാസ് നയിച്ചു.സിഡിഎസ് പ്രസി ഡന്റ് സുലോചന മുഖ്യ പ്രഭാഷണം നടത്തി.കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍ ജിബുമോന്‍ ഡാനിയേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .സി ഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഹഫ്‌സ,ബാലസഭ ആര്‍.പി .ഹ രിദാസന്‍,റംല,ഏലിയാമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.