അലനല്ലൂർ: ഹോപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭഗവത്ഗീത മല യാളത്തിലേക്ക് പരിഭാഷ ചെയ്ത ഏക മുസ്ലിം പണ്ഡിതൻ വിദ്വാ ൻ.എ.ഇസ്ഹാക്ക് മാസ്റ്റർ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയെയും വർഗീയതയുടെ കഴുകൻ കണ്ണുകൊണ്ട് നോക്കി കാണുന്ന കാലഘട്ടത്ത് എ.ഇസ്ഹാക്ക് മാ സ്റ്ററുടെ ഓർമ പുതുക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറ ഞ്ഞു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി മാസ്റ്റർ, രാകേഷ് പഴേടം, വിഷ്ണു അലനല്ലൂർ, എടത്തനാട്ടുകര, കനിവ് കർക്കിടാംകുന്ന് പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ, മാക്സ് ആലുങ്ങൽ, ആശാവ ർക്കർമാർ, ആർ.ആർ.ടി അംഗങ്ങൾ എന്നിവരെ ആദരിച്ചു. ഹോപ് ഫൗണ്ടേഷൻ പ്രസിഡൻ്റ് റഷീദ് ആലായൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുള്ളത്ത് ലത, വൈസ് പ്രസിഡൻ്റ് കെ.ഹംസ, ജില്ലാ പഞ്ചായത്തംഗം എം.മെഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ, അനിത വിത്തനോട്ടിൽ, ആയിഷാബി ആറാട്ടുതൊടി, കെ.റംലത്ത്, പി.ഷൗക്കത്തലി, ഉസ്മാൻ കൂരിക്കാടൻ, കെ.വേണുഗോപാൽ, ടോമി തോമസ്, രവികുമാർ, കാസിം ആലായൻ, കെ.തങ്കച്ചൻ, ഇസ്ഹാക്ക് മാസ്റ്ററുടെ ഭാര്യ ആയിശ, മകൾ മുംതാസ്, പി.നാസർ, വി.അജിത് കുമാർ, താഹിർ അലനല്ലൂർ എന്നിവർ സംസാരിച്ചു.