പാലക്കാട്: ഊട്ടി കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്ത രിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. ‘പ്രദീപിൻ്റെ മൃതദ്ദേഹം സം സ്ഥാന അതിർത്തിയായ വാളയാറിൽ എത്തിയപ്പോൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകു ട്ടി, പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്ക- ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ പുഷ്പചക്രങ്ങൾ അർപ്പിച്ചു
. ടി.എൻ പ്രതാപൻ എം.പി. ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കലക്ടർ മൃൺമയി ജോ ഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരും മൃതദേ ഹത്തിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചു.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്, ജില്ലയിലെ മുതിർന്ന റിട്ടയേർഡ് സൈ നിക ഉദ്യോഗസ്ഥർ, വിവിധ സൈനിക സംഘടനാ പ്രതിനിധികൾ, കോളേജ് വിദ്യാർത്ഥികൾ, നൂറുകണ ക്കിന് പൊതുജനങ്ങൾ ആദ രാഞ്ജലി അർപ്പിക്കാൻ വാളയാറിൽ എത്തിയിരുന്നു. മൃതദേഹവു മായി തൃശ്ശൂരിലേക്ക് പോകുന്ന വാഹ നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അനുഗമിച്ചു.