പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍ വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ. വിക്ടോറിയ കോളേ ജില്‍ നടന്ന നിയുക്തി – 2021 മെഗാ ജോബ് ഫെസ്റ്റില്‍ പങ്കെടുത്തത് 2800ഓളം ഉദ്യോഗാര്‍ത്ഥികള്‍.പങ്കെടുത്ത 500 ലധികം ഉദ്യോഗാര്‍ഥി കള്‍ക്ക് വിവിധ കമ്പനികളില്‍ പ്ലേസ്‌മെന്റ് ലഭിച്ചു. ആയിരത്തില ധികം പേര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി തൊഴില്‍ മേള ഉദ്ഘാ ടനം ചെയ്തു. സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് പുതിയ തൊഴില്‍ മേ ഖലകള്‍ കണ്ടെത്താന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രമിക്കണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.പുതിയ കാലഘട്ടത്തിന് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ ധാരാളമുണ്ട്. ഇവ കണ്ടെത്തുന്നതിനായി അ ക്കാദമികവും പ്രായോഗികവുമായ പരിജ്ഞാനം നേടാന്‍ ഉദ്യോഗാര്‍ ത്ഥികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പില്‍ എം. എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ. ബാബു, കെ ശാന്തകുമാരി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബി നുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എംപ്ലോയ്‌മെന്റ് റീജ ണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി രമ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി കെ രാജേന്ദ്രന്‍, വിക്‌റ്റോറിയ കോളേജ് പ്രിന്‍സിപ്പല്‍ മാത്യു ജോ ര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഐ.ടി, മാനേജ്മെന്റ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, മെഡിക്കല്‍ തുടങ്ങിയ വിവിധ മേഖലകളിലെ എഴുപതിലധികം ഉദ്യോഗദായകരാണ് മേളയില്‍ പങ്കെടുത്തത്. 2000 ല്‍ അധികം ഒഴിവുകളാണ് ഉണ്ടായിരുന്നത്.ഓണ്‍ലൈനായി അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.