പാലക്കാട്: സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് ഓരോ ജീവനക്കാരുടെയും കടമയാണെന്ന് മുന്‍ ജില്ലാ ജഡ്ജി ടി. ഇന്ദി ര പറഞ്ഞു. അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റവന്യൂ ജീവനക്കാ ര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി ‘ മനുഷ്യാവകാശ സംരക്ഷ ണം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പൊതുജ നങ്ങളുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്ന സര്‍ക്കാര്‍ പ്രതിനിധി കളാണ് വില്ലേജ് ഓഫീസര്‍മാര്‍. മനുഷ്യാവകാശങ്ങളുടെ സംരക്ഷ ണം നടപ്പിലാക്കാന്‍ ഇവര്‍ക്ക് ഏറെ സാധിക്കും. നമ്മള്‍ അനുഭവിക്കു ന്ന എല്ലാ ആനുകൂല്യങ്ങളും മറ്റൊരാള്‍ക്കും അനുഭവിക്കാന്‍ അര്‍ഹ തയുണ്ടെന്നും അവര്‍ പറഞ്ഞു.
മനുഷ്യാവകാശമെന്നത് ജാതി,മത,ലിംഗ ഭേദങ്ങള്‍ക്കതീതമാണെ ന്നും ഒരാളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ മറ്റൊരാള്‍ക്ക് അ വകാശമില്ലെന്നും പരിപാടിയില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ മൃ ണ്‍മയി ജോഷി പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണത്തെ സംബ ന്ധിച്ച് വിശ്വാസ് നിയമ വേദി കണ്‍വീനര്‍ അഡ്വ.കെ. വിജയ മുഖ്യ പ്രഭാഷണം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ രിപാടിയില്‍ എ.ഡി.എം കെ. മണികണ്ഠന്‍, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, അഡ്വ ആര്‍. ദേവികൃപ, വിശ്വാസ് ജോയിന്റ് സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.