അഗളി: കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാ സിന് സ്ഥലം മാറ്റം.ആരോഗ്യമന്ത്രിക്കെതിരായ പ്രതികരണത്തിന് പിന്നാലെയാണ് നടപടി.തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്ര ണ്ടായാണ് സ്ഥലം മാറ്റം.ഭരണസൗകര്യാര്‍ത്ഥമാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.
മന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനത്തെ പ്രഭുദാസ് വിമര്‍ശിച്ചിരുന്നു.ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആ രോപിച്ചിരുന്നു.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശന ത്തിന് പിന്നാലെയായിരുന്നു പ്രസ്താവന.പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല.