പാലക്കാട്: പൊതു ഇടം എന്റേതും മുദ്രാവാക്യമുയര്‍ത്തി പാലക്കാട് നഗരത്തില്‍ നടന്ന രാത്രി നടത്തത്തില്‍ ജനപ്രതിനിധികളും ഉദ്യോ ഗസ്ഥരുമുള്‍പ്പടെ 200 ലേറെ പേര്‍ പങ്കെടുത്തു.സ്ത്രീകള്‍ക്കും പെണ്‍ കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ‘ഓറഞ്ച് ദി വേള്‍ഡ്’ കാമ്പയിനിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാ യിരുന്നു രാത്രി നടത്തം.
‘ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി രാത്രി 10.30 മുതല്‍ ജില്ലയി ലെ വിവിധ ഇടങ്ങളില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം രാത്രി 12 ന് സിവില്‍ സ്റ്റേഷനില്‍ അവസാനിച്ചു.രാത്രി 10.30 ന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കെ.ശാന്തകുമാരി എം.എല്‍.എയും ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും രാത്രി നടത്തത്തില്‍ പങ്കെടുത്തു. ചെമ്പൈ സംഗീത കോളേജിനടുത്ത് നിന്നും ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സുല്‍ത്താന്‍ പേ ട്ടയില്‍ നിന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനും പങ്കാളി യായി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ. കെ. ഉണ്ണികൃഷ്ണന്‍ തങ്കം ജം ഗ്ഷനില്‍ നിന്നും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ്. ശു ഭ ചന്ദ്രനഗറില്‍ നിന്നും പങ്കെടുത്തു.
സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥിനികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ റെസിഡന്‍സ് അസോസിയേ ഷന്‍ അംഗങ്ങള്‍, വനിത ശിശുവികസന വകുപ്പ് ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ നടത്തത്തില്‍ പങ്കാ ളികളായി. കെ. ശാന്തകുമാരി എം.എല്‍. എ, ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് ബിനു മോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിഎന്നിവര്‍ രാത്രി നടത്തത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും തുടര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയുണ്ടായി.ലീഡ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികളും നടന്നു.