കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ വനാതിര്‍ ത്തി തിരിക്കല്‍ സര്‍വേയില്‍ കല്ലിടുന്ന കാര്യത്തില്‍ വനംവകുപ്പും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം തുടരുന്നു.കല്ല് സ്ഥാപിച്ചുള്ള സര്‍ വേ അനുവദിക്കില്ലെന്ന് കര്‍ഷകരും കല്ലിടാതെ സര്‍വേ നടത്താന്‍ സാധിക്കില്ലെന്നും വനംവകുപ്പും നിലപാട് കടുപ്പിച്ചതോടെ സര്‍വേ സങ്കീര്‍ണതയിലേക്ക് നീളുകയാണ്.കഴിഞ്ഞ ദിവസം അമ്പലപ്പാറ യില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥ രും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നതില്‍ യോഗം തീരുമാനമാകാതെ പിരിയുക യാ ണ് ഉണ്ടായത്.
കല്ല് സ്ഥാപിച്ചുള്ള സര്‍വേ കര്‍ഷകര്‍ക്ക് ദോഷകരമാകുമേയെന്ന താണ് കര്‍ഷകരുടെ ആശങ്ക.പട്ടയത്തിനെന്ന് പറഞ്ഞ് രണ്ട് വര്‍ഷം മുമ്പ് നടത്തിയ ജിപിഎസ് സര്‍വേയെ കുറിച്ച് പിന്നീട് വിവരവും ഉണ്ടായിട്ടില്ല.വനാതിര്‍ത്തി തിരിക്കലാണോ,കര്‍ഷകര്‍ക്ക് വേണ്ടി യാണോയെന്നത് വ്യക്തമാക്കണം.പട്ടയം നല്‍കാന്‍ വേണ്ടിയാണെ ങ്കില്‍ അത് സംബന്ധിച്ച് നോട്ടീസോ മറ്റോ ലഭിക്കാത്തത് എന്ത് കൊ ണ്ടാണെന്നും കര്‍ഷകര്‍ ചോദിക്കുന്നു.നിലവില്‍ ജെവിആര്‍ പട്ടിക യിലുള്‍പ്പെടാത്ത അറുപതോളം കര്‍ഷകരുണ്ട്.ഭൂമി അളന്ന് ലൈന്‍ തിരിച്ച് കല്ല് സ്ഥാപിച്ച ശേഷം ഇവര്‍ക്ക് പിന്നീട്ഭൂമിയില്‍ വിലക്കു ണ്ടാകു മോയെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു. സര്‍വേ യോടോ സര്‍ക്കാരിനോടോ വിരോധമില്ലെന്നും നിലവില്‍ നടക്കുന്ന സര്‍വേ കര്‍ഷകര്‍ക്ക് ദോഷകരമാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ഷക ര്‍ക്ക് രേഖാ മൂലമുള്ള ഉറപ്പു ലഭ്യമാക്കണമെന്നും നിലവില്‍ പട്ടിക യിലുള്‍പ്പെടാത്ത കര്‍ഷകരേയും പരിഗണിക്കാനും നടപടി യുണ്ടാ കണെന്നും കര്‍ഷക സംരക്ഷണ സമിതി കണ്‍വീനര്‍ ജോയി പരി യാത്ത് ആവശ്യപ്പെട്ടു.
അതേ സമയം മുമ്പ് സര്‍വേ നടത്തി സ്ഥാപിച്ച കല്ലുകളില്‍ കാണാ തായ സ്ഥലങ്ങളില്‍ മാത്രമാണ് പുതിയതായി കല്ലിടുന്നതെന്നും ജെ ണ്ട കെട്ടാന്‍ വേണ്ടിയല്ലെന്നും വനംവകുപ്പ് ആവര്‍ത്തിച്ചു.റെവന്യു വനംവകുപ്പ് നേരത്തെ നടത്തിയ സംയുക്ത പരിശോധനയില്‍ പെട്ട ഭൂമി സര്‍വേ നടത്തി സ്‌കെച്ച് തയ്യാറാക്കി നല്‍കാനാണ് വനംവകു പ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.1971ല്‍ നടന്ന സര്‍വേയുടെ സ്‌കെ ച്ച് അനുസരിച്ചാണ് സര്‍വേ.132 കര്‍ഷകരാണ് ജെവിആറിലുള്ളത്. കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സര്‍വേ. ഫോ റസ്റ്റ് കണ്‍സര്‍വേഷന്‍ നിയമപ്രകാരം സര്‍വേ നടത്തുമ്പോള്‍ കല്ലി ടണമെന്നതാണ് വ്യവസ്ഥയെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നിര്‍ദേശാനുസരണം മാസങ്ങള്‍ക്ക് മുമ്പാണ് തിരുവിഴാം കുന്ന് അമ്പലപ്പാറയില്‍ വനാതിര്‍ത്തി തിരിക്കല്‍ സര്‍വേ ആരംഭി ച്ചത്.കരടിയോടു മുതല്‍ അമ്പലപ്പാറ വരെയാണ് സര്‍വേ.ഇതില്‍ രണ്ട് കിലോ മീറ്റര്‍ ദൂരം മാത്രമേ സര്‍വേ നടത്താന്‍ സാധിച്ചിട്ടുള്ളൂ. നവംബറില്‍ പൂര്‍ത്തിയാക്കേണ്ട സര്‍വേ കര്‍ഷകരുടെ പ്രതിഷേധ ങ്ങള്‍ക്കിടയില്‍ സര്‍വേയര്‍മാരെ ലഭിക്കാതിരുന്നതിനാലും നീണ്ട് പോവുകയായിരുന്നു.ജനുവരിയോടെ സര്‍വേ പൂര്‍ത്തീകരിക്കാ നാണ് നീക്കം.ഇതിനായി കൂടുതല്‍ സര്‍വേയര്‍മാരെ ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്.സര്‍വേ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.