മണ്ണാര്‍ക്കാട് :വേദനയും ദുരിതവും അനുഭവിക്കുന്ന സഹപാഠിക ള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സ്‌നേഹവും സാന്ത്വനവും പകരുന്ന തിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രൂ പീകരിച്ച ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മസ്തിഷ്‌കാഘാതം സംഭ വിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് ധന സഹായം നല്‍കി. പ്രോഗ്രാം ഓഫീസര്‍ സി ആഷ ‘ഹൃദ്യം’ കോ ഓ ര്‍ഡിനേറ്റര്‍ കെ.എച്ച് ഫഹദിന് കൈമാറി.സ്റ്റാഫ് സെക്രട്ടറി എ ഹസ നുല്‍ ബന്ന അധ്യക്ഷനായി.സി പി മൊയ്തീന്‍,എം ടി ഇര്‍ഫാന്‍, പവി ത്ര,ജുമൈറ,അനന്യ,ഷഫീഖ്,ആദ്യത്യ,സിനാന്‍,ഷഹന ഷെറി നേ തൃത്വം നല്‍കി .മിഠായി വാങ്ങുവാനും മറ്റുമായി കുട്ടികള്‍ ചെലവഴി ക്കുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് പദ്ധതിയിലേക്ക് സംഭാവനയായി നല്‍കി സാമ്പത്തിക സമാഹരണം നടത്തുകയും അത് അര്‍ഹരായ വര്‍ക്ക് എത്തിക്കുകയും ചെയ്യുന്ന ‘ഹൃദ്യം’പദ്ധതിക്ക് 8 വര്‍ഷങ്ങ ളായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തമാകാന്‍ കഴിഞ്ഞിട്ടുണ്ട്.