അലനല്ലൂര്‍:ഈ മാസം 27 മുതല്‍ 29 വരെ കൊല്ലം കെടി മാനു മുസ്ലി യാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാരും അമ്പലക്കടവ് ഒ അബ്ദുള്‍ ഹമീദ് ഫൈസിയും നയിക്കുന്ന ഉത്തര മേഖല സന്ദേശയാത്ര ജില്ലയിലേക്ക് പ്രവേശിച്ചു. ജാഥക്ക് അലനല്ലൂ രില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.ജില്ലിയിലെ ആദ്യ സ്വീകരണമാ ണിത്. കുളംപറമ്പില്‍ സമസ്തയുടെയും കീഴ് ഘടകങ്ങളുടേയും ജില്ലാ നേതാക്കന്‍മാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് ദഫ്, സ്‌കൗട്ട്, അറബന എന്നിവയുടെ അകമ്പടിയോടെ ജാഥയെ അലനല്ലൂരി ലേക്ക് ആനയിച്ചു.തുടര്‍ന്ന് എന്‍കെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. സി. കെ .എം സ്വാദിഖ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എം. കെ. ഹനീഫ ഫൈസി സ്വാഗതം പറഞ്ഞു ,സി. മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി.സത്താര്‍ പന്തല്ലൂര്‍, ബാവ ജീറാനി, ജാബിര്‍ ഹുദവി, ഖലീല്‍ ഹുദവി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പഴയലക്കിടി ഇമ്പിച്ചിക്കോയ തങ്ങള്‍ അലവി ഫൈസി കുളപ്പറമ്പ്, കബീര്‍ അന്‍വരി, സംസം ബഷീര്‍ സംസാരിച്ചു. എന്‍. അശ്‌റഫ് ഹാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!