അലനല്ലൂര്‍:ഭീമനാട് സെന്ററില്‍ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത് കോട്ടോപ്പാടം പഞ്ചായത്ത് നല്കിയ അപേക്ഷ പരി ഗണിച്ചാണെന്ന് അഡ്വ.എന്‍ ഷുസുദ്ദീന്‍ എംഎല്‍എ. ബസ് കാത്തി രിപ്പ് കേന്ദ്രം നിര്‍മ്മാണം തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചും രണ്ട് പേര്‍ക്കെതിരെ പോലീസ് കള്ളക്കേസെടുത്തെന്നുമാരോപിച്ച് യുഡിഎഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ഭീമനാട് സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നത് പോലീസ് നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടത് നിയ മപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പാറശ്ശേരി ഹസന് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി,ലീഗ് ജില്ലാ സെക്രട്ടറി ആലായന്‍ റഷീദ്,കല്ലടി അബൂബക്കര്‍,യൂത്ത് ലീഗ് ജില്ലാ പ്രസി ഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഫല്‍ തങ്ങള്‍,എ മുഹമ്മദ് മാസ്റ്റര്‍,എ ഹസൈനാര്‍ മാസ്റ്റര്‍,കെ മുരളീധരന്,വി പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.