പാലക്കാട്:2020 ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘ ടിപ്പിച്ച സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ എസ്ഇഡ ബ്ല്യുഎ സെക്രട്ടറി സോണിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ പ്രസിഡണ്ട് ചിങ്ങന്നൂര്‍ മനോജ് അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി എംഎല്‍എ സംസാ രിച്ചു.സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ പരിപാടികളെ ക്കുറിച്ച് വിശദീകരിച്ചു.രാമചന്ദ്രന്‍ (എച്ച്എംഎസ്), മല്ലിക (എഐടി യുസി), അഡ്വ.നാസര്‍ കൊമ്പത്ത് (എസ്ടിയു), കെ.അബ്ദുള്‍ അസീസ് (എഐയുടിയുസി), വിശ്വനാഥന്‍ (ജെകെടിയുസി), ടി.എച്ച്.അബ്ദുള്‍ ഖാദര്‍ (ടിയുസിസി), പി.ടി.ഉണ്ണിക്കൃഷ്ണന്‍ (എന്‍എല്‍സി), എ.അയ്യപ്പന്‍ (യുടിയുസി) എന്നിവര്‍ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മി റ്റി അംഗങ്ങളായ എ.പ്രഭാകരന്‍, എസ്.ബി.രാജു, എഐടിയുസി നേതാവ് കെ.സി.ജയപാലന്‍ എന്നിവര്‍ പങ്കെടുത്തു.മുരളീധരന്‍ നായര്‍ (എഐടിയുസി )സ്വാഗതവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ നന്ദിയും പറഞ്ഞു. ഡിസംബര്‍ 10നകം മേഖലാ തല കണ്‍വന്‍ഷനുകളും ഡിസംബര്‍ 15നകം പഞ്ചാ യത്ത് കണ്‍വന്‍ഷനുകളും ചേരും. ഡിസംബര്‍ 24ന് പഞ്ചായത്ത് തലത്തില്‍ പദയാത്രകള്‍ നടത്തും.കേരളത്തില്‍ 19 യൂണിയനുക ളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.പണിമുടക്കിന്റെ പ്രചര ണാര്‍ത്ഥം ഡിസംബര്‍ 27ന് ജില്ലയിലെത്തുന്ന മധ്യമേഖലാ ജാഥയുടെ സ്വീകരണങ്ങള്‍ വിജയിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.