മണ്ണാര്‍ക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച സാക്ഷരതാ മിഷന്റെ നാലാംതരം, ഏഴാംതരം, തുല്യത കോഴ്സിന്റെ പരീക്ഷ ഡി സംബര്‍ 11, 12 തിയതികളില്‍ നടക്കും. 13, 14 ബാച്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 1666 പഠിതാക്കളാണ് 126 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്ന ത്. 1021 പേര്‍ നാലാംതരം തുല്യതയും 645 പേര്‍ ഏഴാംതരം തുല്യത യും പരീക്ഷയെഴുതും. നാലാം തരം പരീക്ഷ നാളെ രാവിലെ 9.30 മുതല്‍ നാല് വരെയും ഏഴാംതരം തുല്യത പരീക്ഷ ഡിസംബര്‍ 11 നും 12 നും നടക്കും.കോവിഡ് സാഹചര്യമായതിനാല്‍ പ്രാദേ ശിക മായ കേന്ദ്രങ്ങളിലും, സ്‌കൂളുകളിലുമായാണ് പരീക്ഷ നടക്കുന്നത്. നാലാംതരം തുല്യത എസ്.സി വിഭാഗത്തില്‍ നിന്നും 381 പേരും, എസ്.ടി വിഭാഗത്തില്‍ നിന്നും 6 പേരും, ഏഴാംതരം തുല്യതാ എസ്. സി വിഭാഗത്തില്‍ നിന്നും 160 പേരും, എസ്.ടി വിഭാഗത്തില്‍ നിന്നും 15 പേരും ഉള്‍പ്പെടുന്നതായി സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!