മണ്ണാര്‍ക്കാട്:ആശയ സൗഹൃദ സംവാദത്തിന് മറ്റു മതസ്ഥര്‍ക്ക് വാ തില്‍ തുറന്നിട്ട് ജമാഅത്തെ ഇസ്ലാമി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഇ ര്‍ഷാദ് മസ്ജിദില്‍ ജുമുഅ: ഖുതുബ സംഘടിപ്പിച്ചു.ഇസ്ലാം ആശയ സം വാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന ജമാഅത്തെ ഇസ്ലാമി സം സ്ഥാന കാമ്പയിന്‍ ഭാഗമായാണ് ഇര്‍ഷാദ് മസ്ജിദില്‍ പരിപാടി സംഘ ടിപ്പിച്ചത്.
വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ നടക്കുന്നത് മറ്റ് മതസ്ഥര്‍ക്ക് നേരി ല്‍ കാണുന്നതിനും,മാനവിക സൗഹാര്‍ദ്ദ വിഷയങ്ങളിലൂന്നിയും,ധാ ര്‍മിക ജീവിതചര്യകള്‍ ഉല്‍ഘോഷിച്ചുമുള്ള പ്രബോധനങ്ങള്‍ക്ക് സാ ക്ഷ്യം വഹിക്കുന്നതുനുമുള്ള അവസരമൊരുക്കി കൊണ്ടുള്ള ജുമു അഃ ഖുതുബ മാതൃകയായി.ഖുതുബ കേള്‍ക്കാനും,സൗഹൃദ സംവാദ ത്തില്‍ വ്യത്യസ്ത ജന വിഭാഗങ്ങളില്‍ നിന്നുള്ള പൗരപ്രമുഖരും, രാ ഷ്ട്രിയ നേതാക്കളും,മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.ഖത്തീബ് ഷഫീഖ് നദ്വി ജുമുഅക്ക് നേതൃത്വം നല്‍കി ഖുതുബ പ്രഭാഷണം നിര്‍വഹിച്ചു.മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും നിലനില്‍പ്പ് അപകടപ്പെടുത്തുന്ന ധ്രുവീകരണ കാലത്ത് അവ വീ ണ്ടെടുത്ത് ജനങ്ങള്‍ ഒന്നായി പരസ്പരം സ്‌നേഹിച്ചും ഐഖ്യപ്പെട്ടും മുന്നോട്ട് പോകണമെന്ന് ഖത്തീബ് ആഹ്വാനം ചെയ്തു.
ഡി.സി.സി.സെക്രട്ടറി പി.ആര്‍.സുരേഷ്,നഗരസഭ കൗണ്‍സിലര്‍മാ രായ കൗണ്‍സിലര്‍മാരായ കെ.ബാലകൃഷ്ണന്‍,അരുണ്‍കുമാര്‍ പാല കുറുശ്ശി, വ്യാപരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്ര ട്ടറി രമേശ് പൂര്‍ണ്ണിമ,സതീഷ് കുമാര്‍,ഷിജി മാത്യു, ശശികുമാര്‍, സൈമണ്‍,മനോജ്,ഗോപകുമാര്‍,യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മ ണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,അംബേദ്കര്‍ മൂവ്‌മെന്റ് നേതാവ് മൂവ്‌മെന്റ് രവീന്ദ്രന്‍,കെ.കെ.വിനോദ് കുമാര്‍,മാധ്യമ പ്രവർത്തക രായ സി.എം സബീറലി,എം.കെ ഹരിദാസ് , ഇസ്മയിൽ, കൃഷ്ണദാസ്, രതീഷ് , അമീൻ, ജെസ്സി, സുനിൽ , അർഷദ് , നിസാർ , അബ്ദുറഹ്മാൻ , സെയ്ദലവിഎന്നിവര്‍ പങ്കെടുത്തു. അബുബിന്‍ മുഹമ്മദ്,കളത്തില്‍ ഫാറൂഖ് ,കെ.ബി.എം സലീം,സി.എ.സഈദ്,സുബൈര്‍ അരിയൂര്‍, ജബ്ബാര്‍ കരിങ്കപ്പാറ,കെ. കെ അബ്ദുല്ല,കെ.പി ഇഖ്ബാല്‍ ,ബസീം,റ ഹിം, അ ഫീഫ്,ബാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.