അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്നും പരിസര പ്രദേശങ്ങളിലും തുടരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടുടമസ്ഥര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സുമായി നാട്ടുകല്‍ പോലീസ്. പോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭവന സുര ക്ഷാ ബോധവല്‍ക്കരണ ക്ലാസ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് മുഖ്യാതിഥിയായി. പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.’ഭാവന സുരക്ഷയില്‍ നാം ശ്രദ്ധിക്കേണ്ടത് ‘ എന്ന വിഷയത്തില്‍ നാട്ടുകല്‍ എ.എസ്.ഐ.കെ.പി. ഷെരീഫ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. റഫീഖ, ബ്ലോക്ക് അംഗം വി.പ്രീത, പഞ്ചായത്തംഗം കെ.അയ്യപ്പന്‍, പി.റഷീദ് വാര്‍ഡ് സുരക്ഷ കമ്മറ്റി അംഗങ്ങളായ എം.പി. എ.ബക്കര്‍ മാസ്റ്റര്‍, പി.ജയശങ്കരന്‍ മാസ്റ്റര്‍, പി.പി.അലി, പി.ഷാനിര്‍ബാബു, മുന്‍ ഡെപ്യു ട്ടി തഹസില്‍ദാര്‍ പി.ദാമോദരന്‍, അങ്കണവാടി വര്‍ക്കര്‍മാരായ യു.പി. സീനത്ത്, കെ.സുബൈദ, കുടുംബശ്രീ പ്രസിഡന്റ് വി.ഫസീ ല, കുടുംബശ്രീ സി ഡി .എസ് അംഗം എ.റംല, എ.ഡി.എസ് അംഗ ങ്ങളായ കെ.ഉഷ, ടി.ഗീത, ആശാവര്‍ക്കര്‍മാരായ ടി.റംല, വി.പ്രസന്ന എന്നിവര്‍ സംസാരിച്ചു. മുണ്ടക്കുന്ന് രാത്രികാലങ്ങളില്‍ നൈറ്റ് പെട്രോളിംഗ് നടത്തുമെന്നും മോഷ്ടാക്കളെ പിടികൂടുമെന്ന് നാട്ടുകല്‍ എസ്.ഐ. പറഞ്ഞു.