കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം കയറ്റത്തിന് സമീപം കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരനുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് ഗുരുതരമാണ്.പാലക്കാട് നെയ്തല സ്വദേശികളായ മുഹമ്മദ് റഫീഖ് (57),ജമീല (50), അട്ടപ്പാടി സ്വദേശിയും ആലുംകുന്ന് ക്ഷേത്രത്തിലെ പൂജാരിയുമായ സുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.റഫീഖിനാണ് സാരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. മണ്ണാര്‍ ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും,എതിര്‍ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ യായിരുന്നു അപകടമെന്ന് പറയപ്പെടുന്നു.വഴിയാത്രക്കാരനെ തട്ടി യിട്ട കാര്‍ ബൈക്കിലിടിക്കുകയും അപകടത്തെ തുടര്‍ന്ന് നിര്‍ത്താ തെ പോവുകയുമായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തു ണ്ടായിരുന്നവര്‍ ഓടിക്കൂടി കരിമ്പ സ്വദേശി ഷമീറിന്റെ നേതൃത്വ ത്തില്‍ പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു.നിര്‍ത്താതെ പോയ കാറിനായി അന്വേഷണം ആരംഭി ച്ചതായി കല്ലടിക്കോട് പൊലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!