മണ്ണാര്‍ക്കാട്: കയ്യില്‍ പണമില്ലെങ്കിലും മണ്ണാര്‍ക്കാട് എത്തുന്ന ഒരാ ള്‍ക്കും ഇനി വിശന്നിരിക്കേണ്ടി വരില്ല.മണ്ണാര്‍ക്കാട് കുന്തിപുഴ യിലുള്ള ഹോട്ടല്‍ മെസ്ബാന്‍ ഉടമ കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് കൂടിയായ മിന്‍ഷാദ് ആണ് തന്റെ സ്ഥാപനത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ ഊട്ടാം വിശക്കുന്നവരെ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുവര്‍ക്ക് പ ദ്ധതി പ്രകാരം ഹോട്ടലില്‍ സൗജന്യമായി ഭക്ഷണം നല്‍കും. സന്‍ മനസ്സുള്ള പൊതുജനങ്ങള്‍ക്ക് ഹോട്ടലില്‍ വെച്ചിരിക്കുന്ന ബോക് സില്‍ സംഭാവനകൂപ്പണ്‍ നിക്ഷേപിക്കാനും സൗകര്യമുണ്ട്. മദ്യപാ നികള്‍ക്കും, സാമൂഹിക വിരുദ്ധര്‍ക്കും സൗജന്യ ഭക്ഷണം നല്‍കില്ല എന്നത് ഹോട്ടല്‍ മാനേജ്‌മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെ യര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് സി.ഐ അജിത്ത് കു മാര്‍ എന്നിവര്‍ ഒന്നിച്ച് നിര്‍വഹിച്ചു. ഏകോപന സമിതി ഭാരവാഹി കളായ ബാസിത്ത് മുസ് ലിം, രമേഷ് പൂര്‍ണ്ണിമ, ഷമീര്‍ യൂണിയന്‍, ഷമീര്‍ വി.കെ.എച്ച്, ഉണ്ണി ഐകെയര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.