മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിനു മു ന്നില്‍ ധര്‍ണ നടത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന,പാച ക വാതക വില നിയന്ത്രിക്കുക,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക,കാര്‍ഷിക ഉല്‍പ്പനങ്ങള്‍ക്കു താങ്ങുവില നിശ്ച യിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി അധ്യ ക്ഷനായി.നേതാക്കളായ കെ.ബാലകൃഷ്ണന്,പി.മുത്തു,പി.മുരളീധര ന്,എം.സി വര്‍ഗ്ഗീസ്,ഗിരീഷ് ഗുപ്ത,നൗഫല്‍ തങ്ങള്‍,മുള്ളത്ത് ലത, കെ.വിനീത,ഉമ്മര്‍ മനച്ചിതോടി, ഇ.ശശിധരന്, പി.സമദ്,വേണു ഗോപാല്‍,കെ.പി ഹംസ,ഹരിദാസ് ആറ്റക്കര,പി.ഖാലിദ്, എസ്.രാമ ന്ക്കുട്ടി,ഓങ്ങല്ലൂര്‍ ഹംസ,റസാഖ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു.