അഗളി: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ചും ആദിവാസി മേഖലയില്‍ കേന്ദ്ര ഫണ്ട് വകമാറ്റല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അ ന്വേഷിക്കുന്നതിന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകു മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു.

അട്ടപ്പാടി ആദിവാസി മേഖലയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ആദിവാസികള്‍ക്കിടയില്‍ സര്‍ക്കാ ര്‍ സ്‌പോണ്‍സേഡ് വംശഹത്യക്കുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ ആരോ പിച്ചു.ലഭ്യമായ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.ഊരുകളിലെ ജീവി തം വളരെ പരിതാപകരമാണ്.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ യും വിവിധ കമ്മീഷനുകളുടെയും അടിയന്തര ഇടപെടല്‍ അട്ടപ്പാടി യില്‍ ഉണ്ടാകണമെന്നും പ്രത്യേക പരിഗണന നല്‍കി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രി ജില്ലാ ആശുപത്രിയുടെ നിലവാരത്തി ലേക്ക് ഉയര്‍ത്തണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ മരിച്ച വീട്ടിയൂര്‍, കുറവന്‍കണ്ടി ഊരുകളിലെത്തിയ ബി.ജെ.പി പ്രതിനിധി സംഘം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മാതാ പിതാക്കളോട് വി വരങ്ങള്‍ ചോദിച്ചറിയുകയും ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ഊരുനിവാസികളില്‍ നിന്നും വിവരങ്ങള്‍ ശേ ഖരിക്കുകയും ചെയ്തു.വനവാസി വികാസകേന്ദ്രത്തില്‍ വച്ച് പട്ടിക വര്‍ഗ്ഗ സംഘടനാ നേതാക്കള്‍, ഊര് മൂപ്പന്മാര്‍ എന്നിവരുമായും വിവേ കാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തി ചീഫ് മെഡിക്ക ല്‍ ഓഫീസര്‍ ഡേ.വി.നാരായണന്‍ എന്നിവരുമായി ബി.ജെ.പി പ്രതി നിധി സംഘം ചര്‍ച്ച നടത്തി.തുടര്‍ന്ന് അഗളി ഐ.സി.ഡി.എസ് ഓഫീസ്,ഐ.ടി.ഡി.പി ഓഫീസ്,കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍,മുന്‍ പി.എസ്.സി. ചെയര്‍മാനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസി ഡന്റുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍,മുന്‍ വനിതാ കമ്മീഷന്‍ അംഗവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ: പ്രമീളാദേവി,മുന്‍ ഹൈക്കോടതി ജഡ്ജി രവീന്ദ്രന്‍,ബിജെപി സം സ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, എന്നിവരാണ് സംഘത്തി ല്‍ ഉണ്ടായിരുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്,ജില്ലാ ജനറല്‍ സെ ക്രട്ടറി പി.വേണുഗോപാല്‍,ജില്ലാ സെക്രട്ടറി ബി.മനോജ്, യുവമോ ര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍,എസ്.ടി.മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദന്‍, ജനറല്‍ സെക്രട്ടറി പി.പ്രമോദ്കുമാര്‍,ജില്ലാ പ്രസിഡന്റ് വെള്ളിങ്കിരി, ബിജെപി അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് വി.ധര്‍മ്മ രാജ്,കെ.ശ്രീനിവാസന്‍,സി.സി.മോഹന്‍ദാസ് തുടങ്ങിയ നേതാക്ക ളും ഒപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!