അഗളി: അട്ടപ്പാടിയില്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്ന ശിശു മര ണങ്ങളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മ ണ്ഡലം കമ്മിറ്റി അഗളി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ‘ജീവന്‍ രക്ഷാ വലയം’ സംഘടിപ്പിച്ചു.
അട്ടപ്പാടി പിന്നോക്ക സമൂഹത്തിന് അനുവദിച്ച ആനുകൂല്യങ്ങളും മറ്റും യഥാസമയം ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ് ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ അട്ടപ്പാടിയോ ടുള്ള വിവേചനം അവസാനിപ്പിക്കണം. ആദിവാസി ഊരുകളി ലേ ക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള സം വിധാനം ഒരുക്കണമെന്നും ആദിവാസി വിഭാഗത്തിന്റെ ആരോഗ്യം വിറ്റ് കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാറായി ഇടത് സര്‍ക്കാര്‍ മാറിയെ ന്നും എംഎസ്എഫ് ആരോപിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാ ടനം ചെയ്തു. നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. ജില്ലാ സീനിയര്‍ വൈസ് പ്രസി ഡന്റ് ഹംസ കെ.യു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസി ഡന്റ് അഫ്‌ലഹ് കെ.പി, നിയോജക മണ്ഡലം ഭാരവാഹികളായ ഷൗ ക്കത്ത് തിരുവിഴാംകുന്ന്, ആസിഫ് കെ.പി, അജ്മല്‍, യൂത്ത് കോണ്‍ഗ്ര സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സഫിന്‍ ഓട്ടുപാറ, ഷ ഫീഖ്, റിജാസ്, റാഷിഖ് കൊങ്ങത്ത്, ശാമില്‍ മുണ്ടേക്കരാട്, ശാഫി തിരുവിഴാംകുന്ന്, ബാസിത്ത്, അനസ് പറശ്ശേരി സംബന്ധി ച്ചു. നി യോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി സ്വാഗതവും ഉനൈസ് കൊമ്പം നന്ദിയും പറഞ്ഞു.