അലനല്ലൂര്‍: വന്യമൃഗശല്യത്തില്‍ അധികൃതരുടെ അനാസ്ഥക്കെ തിരെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്‌ലിം ലീഗ് മലയോര മേഖല സംയുക്ത സമിതി കച്ചേരിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസി ഡന്റ് ഒ.ചേക്കു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, മുനീര്‍ താ ളിയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, കെ.പി ഉമ്മര്‍, പടുവില്‍ മാനു, കെ.ടി അബ്ദുല്ല, എന്‍.പി ഹമീദ്, പാറയില്‍ മുഹമ്മദാ ലി, രാധാകൃഷ്ണന്‍, പുളിയക്കോട് മുഹമ്മദലി, താളിയില്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. താളിയില്‍ സൈനുദ്ദീന്‍ സ്വാഗതവും എ.കെ കുഞ്ഞയമു നന്ദിയും പറഞ്ഞു.കുന്നശ്ശേരി സെന്ററില്‍ നി ന്നും ആരംഭിച്ച മാര്‍ച്ച് കച്ചേരിപ്പറമ്പ് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. ഫെന്‍സിംഗ് കാര്യക്ഷമത ഉറപ്പു വരുത്തു ക, ജനവാസ മേഖലയില്‍ സോളാര്‍ ഹൈമാസ്റ്റ് സ്ഥാപിക്കുക, കര്‍ഷ കര്‍ക്ക് നഷ്ടപരിഹാരത്തുക ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ചായിരുന്നു സമരം.