അഗളി: അട്ടപ്പാടിയില്‍ എല്ലാവര്‍ക്കും പോഷകാഹാരവും മാനസി കാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പ്രദേശിക തലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ ജ് പറഞ്ഞു.ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി സന്ദര്‍ ശിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരം കൂട്ടായ്മകളിലൂടെ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
നിലവില്‍ അട്ടപ്പാടിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരി ശോധിക്കും. മേഖലയിലെ അങ്കണവാടികള്‍ മുഖേന പ്രാദേശവാ സികളെ വിവിധ പദ്ധതികളുടെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍ ല ക്ഷ്യം. അത് വഴി പദ്ധതികള്‍ കൃത്യമായി ഗുണഭോക്താവിലേക്ക് എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ കുട്ടികളുടെ ഐ.സി.യു. ആരംഭിക്കും. അട്ടപ്പാടി യില്‍ ഉള്ളവര്‍ക്ക് അട്ടപ്പാടിയില്‍ തന്നെ ചികിത്സ ഉറപ്പാക്കും. ഗൈ നക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍ മാരുടെ സേവനം ഉറപ്പാക്കും.
ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേ തൃ ത്വത്തില്‍ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. കോട്ടത്തറ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യ മെങ്കില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും.സംസ്ഥാന സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് മേഖലയില്‍2013 – 14 കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന 45 ശിശുമരണ ങ്ങള്‍ നിലവില്‍ 12 ല്‍ താഴെയാക്കിമാറ്റാന്‍ സാധിച്ചതെന്നും അട്ടപ്പാടി മേഖലയില്‍ നിലവില്‍ തുടരുന്ന പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.