മണ്ണാര്‍ക്കാട്:പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാ ഗമായി സര്‍ക്കാര്‍ നടത്തി വരുന്ന സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാല മണ്ണാര്‍ക്കാട് താലൂക്കിലും പര്യടനം തുടങ്ങി. ശനിയാ ഴ്ച ആര്യമ്പാവ്,ചെത്തല്ലൂര്‍ സെന്റര്‍,ആറ്റാശ്ശേരി, തിരുവിഴാംകുന്ന്, കാരാകുര്‍ശ്ശി എന്നിവടങ്ങളിലായിരുന്നു പര്യടനം.ഞായറാഴ്ച രാവി ലെ എട്ടിന് മൂന്നേക്കര്‍,10ന് മുതുകുര്‍ശ്ശി,ഉച്ചയ്ക്ക് 12 മണിക്ക് പാലക്ക യം,വൈകീട്ട് നാലിന് ചിറക്കല്‍പ്പടി എന്നിവടങ്ങളില്‍ സഞ്ചരിക്കു ന്ന വില്‍പനശാലയെത്തും.
ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയ്ക്ക് നിയന്ത്രണം വരുത്തുന്നതി നും ഉപഭോക്താകള്‍ക്ക് നിത്യോപയോഗ അവശ്യവസ്തുകള്‍ ന്യായ മായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോ വില്‍പ്പന ശാലക ളുടെ പ്രവര്‍ത്തനത്തിനൊപ്പം മൊബൈല്‍ മാവേലി സ്റ്റോറുകള്‍ കൂടി താല്‍ക്കാലികമായി ക്രമീകരിച്ച് എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്ന വിധത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാ ഗമായാണ് സഞ്ചരിക്കുന്ന വില്‍പനശാല ഒരുക്കിയിരിക്കുന്നത്. സബ്സിഡി വസ്തുക്കള്‍ക്കൊപ്പം ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപ ഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈയില്‍ കരുതണം.
താലൂക്ക് തല ഉദ്ഘാടനം ആര്യമ്പാവ് സെന്ററില്‍ അഡ്വ.എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. അ രിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ധീഖ്,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി ജനപ്രതിനിധി കളായ റുബീന ചോലക്കല്‍, സരോജിനി പി, സാമൂഹ്യ പ്രവര്‍ത്തകരായ പി.മൊയ്തീന്‍,സുഭാഷ് കാവുങ്ങല്‍,രവികുമാര്‍ യു.പി.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ഡിപ്പൊ മാനേജര്‍ വിജയകുമാര്‍ വി. സ്വാഗതം പറഞ്ഞു.