തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഊട്ടുപുരയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. സ്‌കൂളിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വിശാലമായ ആധു നിക സൗകര്യങ്ങളോടുകൂടിയ അടുക്കള എന്നത്. 3700 ല്‍ പരം വി ദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ രണ്ടായിരത്തോളം കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. മൂന്ന് പാചക ക്കാരാണ് ദിവസേന ഭക്ഷണം തയ്യാറാക്കുന്നത്.ഏകദേശം 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്യു ന്നതിനും, കഴിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഊട്ടുപുരയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടിഅധ്യക്ഷനാവും. കെ. ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി മുഖ്യാതിഥിയാവും. സ്‌കൂള്‍ മാ നജര്‍ വല്‍സന്‍ മഠത്തില്‍ സ്വാഗതം പറയും. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.