തിരുവനന്തപുരം: ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസ ന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അങ്കണവാടികളില്‍ പഠിക്കുന്ന 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രീ സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നട ത്തേണ്ടതുണ്ട്.ആയതിലൂടെ അവര്‍ ഈ പ്രായത്തില്‍ ആര്‍ജി ക്കേണ്ട സമഗ്ര വികാസം സാധ്യമാവുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അ ങ്കണവാടികളില്‍ എത്തി ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാ ത്ത സാഹചര്യത്തില്‍ അവരുടെ വീടുകളില്‍ തന്നെ രക്ഷിതാക്കളു ടെ സഹായത്തോടെ ഈ പഠനാനുഭവങ്ങള്‍ നല്‍കുന്നതിനാണ് ഈ ബുക്ക്‌ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്ക ണവാടികളിലൂടെ ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് ബുക്ക് ലെറ്റ് വിതരണം ചെയ്യും. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!