ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമി ക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കര്‍ണാട കയിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ 66ഉം 42 ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത് ഇവരെ ഉടന്‍ തന്നെ ഐസുലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ഇന്ത്യന്‍ സാര്‍സ്-കോവ് 2 ജീനോമിക്്‌സ് സോര്‍ഷ്യ (ഐഎന്‍സിഒജി)മാണ് ഒമിക്രോ ണ്‍ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ വിവിധ ലബോറട്ടറി കളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂടെ തുടര്‍ച്ചയായി കൊ റോണ വൈറസിന്റെ ജനിതക വ്യതിയാനംനിരീക്ഷിക്കുന്ന സംവി ധാനമാണ് ഐഎന്‍എസ്എസിഒജി. വൈറസ് സ്ഥിരീകരിച്ചവരുമാ യി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തി ലാക്കിയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍ വാള്‍ അറിയിച്ചു.പത്തു പേരുടെ ഫലം കാത്തിരിക്കുന്നുവെന്നും അ റിയിച്ചു. ആശങ്കപ്പടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോ ഗ്യമന്ത്രാലയം അറിയിച്ചു.

NEWS COPIED FROM MALAYALA MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!