മണ്ണാർക്കാട്: കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മണിപ്പൂരി സ്വദേശിയായ ഒയിനാം ഒജിത്ത് സിംഗ് വാഹ നാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ മണിപ്പൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ നാല് വർഷമായി കല്ലടിയുടെ കായിക താരമാണ് ഒയി നാം. സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഹൈ ജംപിലും, ഡി സ്ക്കസ്സ് ത്രോയിലും കല്ലടിക്ക് വേണ്ടി സിൽവർ മെഡൽ നേടിയ താരമാണ് ഒയിനാം ഒജിത്ത് സിംഗ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!