മണ്ണാര്‍ക്കാട് :ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണാര്‍ ക്കാട് താലൂക്കാശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രക്ത ബാങ്കി ലേക്ക് സന്നദ്ധ രക്തദാനം നടത്തിയ സംഘടനകളെ ആദരിച്ചതി ന്റെ ഭാഗമായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയേയും ആദരി ച്ചു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവശ്യ ഘട്ടങ്ങളിലെല്ലാം
രക്തദാനത്തിന് ആളുകളെ എത്തിക്കുകയും രക്തദാന ക്യാമ്പിനും , രക്തദാന ബോധവല്‍ക്കരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കു കയും ചെയ്തതിനാണ് ആദരവ് ലഭിച്ചത്.സന്തോഷ് ലൈബ്രറി പ്രസി ഡണ്ട് സി.മൊയ്തീന്‍കുട്ടി, സെക്രട്ടറി എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ എന്നി വര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. എന്‍.പമീലിയില്‍ നിന്നും മെമന്റോ ഏറ്റുവാങ്ങി. കഴിഞ്ഞ മാസം നടത്തിയ രക്തദാന ക്യാമ്പില്‍ മുപ്പതിലധികം പേര്‍ പങ്കെടു ത്തിരുന്നു.