മണ്ണാർക്കാട്:ലോക എയ്ഡ്‌സ് ദിനാചരണത്തിനോടനുബന്ധിച്ച് താലൂ ക്കാശുപത്രി രക്തബാങ്ക് സന്നദ്ധ രക്തദാന മേഖലയിലുള്ള സംഘട നകളെ ആദരിക്കുന്നതിന്റെ ഭാഗമായി നജാത്ത് ആർട്സ് ആന്റ് സയ ൻസ് കോളേജിലെ സ്റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റിനും ആദരവ് ലഭി ച്ചു.കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി അവശ്യ ഘട്ടങ്ങളിലെല്ലാം രക്തദാനത്തിന് ആളുകളെ എത്തിച്ചതിനാണ് ട്രസ്റ്റിന് ആദരവ് ലഭി ച്ചത്. താലൂക്കാശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ പാലിയേറ്റീവ് ട്രസ്റ്റ് കോഡിനേറ്ററും കോളേജ് വൈസ് പ്രിൻസിപ്പലുമായ മുഹമ്മദ് അസ് ലമും വിദ്യാർത്ഥി പ്രതിനിധികളും ആശുപത്രി അധികൃത രിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി.നജാത്ത് കോളേജ് സ്റ്റുഡൻസ് പാലിയേറ്റീവ് ട്രസ്റ്റ് താലൂക്കാശുപത്രിയിൽ നടത്തുന്ന രക്തദാന ക്യാ മ്പുകളിൽ കോളേജിലെ സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും പുറ മെ പൊതുജനങ്ങളും ബ്ലഡ് ഡൊണേഷൻ നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ ക്യാമ്പിൽ അമ്പതോളം ആളുകൾ പങ്കെടു ത്തിരുന്നു.