പാലക്കാട്: ജില്ലയിൽ ഇന്ന്ആകെ 6038 പേർ കോവിഷീൽഡ് കുത്തി വെപ്പെടുത്തു. ഇതിൽ 7 ആരോഗ്യ പ്രവർത്തകരും 6 മുന്നണി പ്രവർ ത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 737 പേർ ഒന്നാം ഡോസും 3397 പേർ രണ്ടാം ഡോസുമടക്കം 4134 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 120 പേർ ഒന്നാം ഡോസും 1150 പേർ രണ്ടാം ഡോസുമടക്കം 1270 പേരും, 60 വയസിനു മുകളി ലുള്ള 72 പേർ ഒന്നാം ഡോസും 549 പേർ രണ്ടാം ഡോസുമടക്കം 621 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 547 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടു ത്തത്, ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും, 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 365 പേരും, 45 മുതൽ 60 വയസ്സുള്ള 134 പേരും, 60 വയസ്സിനുമുകളിലുള്ളവരിൽ 47 പേരും വീതം രണ്ടാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 7 പേർ സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 2 പേർ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 45 മുതൽ 60 വയസ്സുവരിൽ 2 പേരും, 60 വയസ്സിനു മുകളിൽ ഒരാളും രണ്ടാം ഡോസ് സ്പുട്നിക് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു