മണ്ണാര്‍ക്കാട്:സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ബിരിയാണി ഫെസ്റ്റ് നടത്തി.മ ണ്ണാര്‍ക്കാട്ടെ വിവിധ സ്ഥാപനങ്ങളുടെയും,പൊതുജനങ്ങളുടെയും കൂട്ടായ്മയിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.പതിനായിരത്തോളം പാക്ക റ്റ് ബിരിയാണി ഫെസ്റ്റില്‍ വിതരണം ചെയ്തു.വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ്,എന്‍.സി.സി വിദ്യാര്‍ത്ഥികളും,സന്നദ്ധ പ്രവര്‍ത്ത കരും സേവ് മണ്ണാര്‍ക്കാടിനൊപ്പം ചേര്‍ന്നു.മണ്ണാര്‍ക്കാട് താലൂക്കി ന്റെ വിവിധ ഭാഗങ്ങളിലായി ബിരിയാണി വിതരണം നടന്നു.പദ്ധ തിയിലൂടെ സമാഹരിക്കുന്ന തുക നിര്‍ധന രോഗികളെ സഹായി ക്കാനാണ് ഉപയോഗിക്കുന്നത്.ഫെസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.അബൂബക്കര്‍ എന്ന ബാവിക്ക ആദ്യവില്പന നിര്‍വഹിച്ചു.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു,സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ്. പയ്യനടം, മൊയ്നു ദ്ധീന്‍ ,നഷീദ് പിലാക്കല്‍,കൃഷ്ണകുമാര്‍,അസ്ലം അച്ചു,സി.ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു.